SignIn
Kerala Kaumudi Online
Friday, 23 October 2026 9.57 AM IST

സി.പി.എം ശക്തിപ്രകടനമായി പാട്യം ഗോപാലൻ ദിനാചരണം

patyam

പാനൂർ: സി.പി.എമ്മിനും ഇടതു സർക്കാരിനുമെതിരെ ഇടത് സ്വതന്ത്രനായ പി.വി.അൻവർ എം.എൽ.എ കടുത്ത ആരോപണങ്ങളുമായി ഇറങ്ങിയ സാഹചര്യത്തിൽ പാർട്ടിയുടെ കരുത്ത് തെളിയിക്കുന്ന ശക്തിപ്രകടനമായി പാട്യം ഗോപാലൻ ചരമദിനാചരണപരിപാടി മാറി.സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായ പാട്യം ഗോപാലന്റെ കൊട്ടിയോടിയിലെ സ്മൃതികുടീരത്തിൽ പുഷ്പങ്ങളർപ്പിക്കാൻ വൻജനാവലിയാണ് ഒഴുകിയെത്തിയത്.
ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രകടനവും വളണ്ടിയർ മാർച്ചും പാട്യം കൊട്ടിയോടിയെ ചെങ്കടലാക്കിമാറ്റി . വൈകിട്ട് അഞ്ച്മണിയോടെ പൂക്കോട് കേന്ദ്രീകരിച്ചാണ് റെഡ് വളണ്ടിയർ മാർച്ചും , ബഹുജന പ്രകടനവും ആരംഭിച്ചത്.
കൂത്തുപറമ്പ് ഏരിയയിൽ നിന്നുള്ള വളണ്ടിയർമാരാണ് മാർച്ചിൽ അണിനിരന്നത്.

ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, വത്സൻ പനോളി, എം.സുരേന്ദ്രൻ , കെ.ധനഞ്ജയൻ ,പാട്യം രാജൻ, കെ.ലീല , ടി.ബാലൻ ഉൾപ്പെടെയുള്ള നേതാക്കളും ഭാര്യ മൃദുല , മകൻ ഉല്ലേഗ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.

പ്രകടനത്തിന് ശേഷം പാട്യം സ്മാരക മിനി സ്റ്റേഡിയത്തിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, പി.ജയരാജൻ, വത്സൻ പനോളി , വി.വസീഫ്, തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL