SignIn
Kerala Kaumudi Online
Friday, 23 October 2026 7.09 AM IST

ബധിര അസോ.സിൽവർ ജൂബിലി ആഘോഷം

silverjubilee

പടന്നക്കാട്: ജില്ലാ ബധിര അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷം പടന്നക്കാട്ട് ഗുഡ്‌ഷെപ്പേഡ് ഹാളിൽ നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് സി.ഐ ശ്രീജിത് മുഖ്യാതിഥിയായി. അസോസിയേഷൻ പ്രസിഡന്റ് സി എച്ച്.ഷക്കീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.ടി.ജോഷി മോനെ ആദരിച്ചു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. ബധിര വിദ്യാർത്ഥിയുടെ ഭവനനിർമ്മാണത്തിലേക്കുള്ള സംഭാവന കൈമാറി. അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാദർ മാത്യു ബേബി ,സിസ്റ്റർ കെ.ടി.സോഫിയമ്മ ,ഫാദർ പ്രിയേഷ് കളരി മുറിക്കൽ , ഫാദർ മാത്യു ഇളംതുരുത്തി പടവിൽ ,ഡേവിഡ് ബാബു ,രാജീവ് കുമാർ , ടി.പവിത്രൻ , പി.വി.ധന്യ, എ.എം. അബ്ദുറഹ്മാൻ, ഷീബ പവിത്രൻ എന്നിവർ സംസാരിച്ചു. കെ.ടി.ജോഷിമോൻ സ്വാഗതവും ട്രഷറർ ഷനിൽകുമാർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL