
പിലിക്കോട്: ശ്രീ രയരമംഗലം വടക്കേൻ വാതിൽ വീത്കുന്ന് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നംവബർ 7, 8 തീയ്യതികളിൽ നടക്കുന്ന ഒറ്റക്കോല മഹോത്സവ സംഘാടക സമിതി രൂപീകരിച്ചു. വികസനകമ്മിറ്റി ചെയർമാൻ എം.വി.തമ്പാൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വിവിധ ക്ഷേത്രേശ്വൻമാരും ക്ഷേത്ര ഭരണ സമിതി അംഗങ്ങളും വീത് കുന്ന്ക്ഷേത്രം കാവൽക്കാരും ക്ഷേത്രം കോയ്മയും വനിതാകമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.ചടങ്ങിൽ ആദ്യ ഫണ്ട് കാനായി അനൂപിൽ നിന്നും വികസനകമ്മിറ്റി ചെയർമാൻ തമ്പാൻ പണിക്കർ ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി ടി.മനോജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : എം.വി തമ്പാൻ പണിക്കർ (ചെയർമാൻ) എം.നരേന്ദ്രൻ (വർക്കിംഗ് ചെയർ ), മനോജ് (കൺ) എം.രാജേഷ് ( ട്രഷ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |