SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്: തിരുവനന്തപുരം ജേതാക്കൾ

adminton

പയ്യന്നൂർ: പയ്യന്നൂർ ഷട്ടിൽ ബാഡമിന്റൺ ഫ്രണ്ട്സ് സംഘടിപ്പിച്ച കെ.വി.വേണുഗോപാലൻ മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ തിരുവനന്തപുരത്തെ പ്രദീപ്, രതീഷ് ടീം ജേതാക്കളായി. പയ്യന്നൂരിലെ സജു, ചന്ദ്രകീർത്തി ടീം രണ്ടാം സ്ഥാനത്തെത്തി. 90 പ്ളസ് കമ്പയിൻഡ് ഏജ് വിഭാഗം സംസ്ഥാനതല ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് കേഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.സി.ആർ.എം ബാഡ്മിന്റൺ അക്കാഡമിയിൽ നടന്ന മത്സരം ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സി പി.വിജയകൃഷ്ണൻ , സി പി.ഹരിഗോവിന്ദൻ , വി.ബാലൻ, കെ.വി.ദിവാകരൻ, എൻ.വി.ഫൽഗുനൻ, എം.നൗഷാദ് സംസാരിച്ചു. കെ.വി.വേണുഗോപാലിന്റെ കുടുംബാംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL