
പയ്യന്നൂർ:താജുൽ ഉലമ അബ്ദുൽ റഹ്മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെ പതിനൊന്നാമത് ഉറൂസും സനദ് ദാന സമ്മേളനവും നാലു മുതൽ ആറുവരെ രാമന്തളി എട്ടിക്കുളത്ത് നടക്കും.നാലിന് വൈകീട്ട് 5 ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടുവം കെ.പി.അബൂബക്കർ മുസ് ലിയാർ ഉദ്ഘാടനം ചെയ്യും.കർണാടക സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായിരിക്കും. ശനിയാഴ്ച വൈകീട്ട് 4ന് സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ആറിന് വൈകീട്ട് 5ന് പ്രാർത്ഥനാ സംഗമം സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും.വാർത്താസമ്മേളനത്തിൽ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ബി.എ.അലി,എം.ടി.പി ഇസ്മാഈൽ, മുഹമ്മദ് അമീൻ ലത്വീഫി, മുസ്തഫ ഹാജി പാലക്കോട് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |