SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

ജൈവവളം ഉല്പാദനവുമായി ഇരിട്ടി നഗരസഭ

jaiva-valam

ഇരിട്ടി: നഗരത്തിൽ നിന്നും പുറംന്തള്ളുന്ന ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവവളം ഉല്പാദിപ്പിച്ച് വില്പന നടത്താൻ ഇരിട്ടി നഗരസഭ.ഹരിതകർമ്മസേന ഇരിട്ടി ടൗണിൽ നിന്നും ശേഖരിക്കുന്ന ഒന്നര ടൺ ജൈവ മാലിന്യം അത്തിത്തട്ടിലെ ജൈവ മാലിന്യ പരിപാലന കേന്ദ്രത്തിൽ എത്തിച്ച് വിൻട്രോ കംമ്പോസ്റ്റ്, തുമ്പുർമുഴി തുടങ്ങിയവയിലൂടെ സംസ്‌ക്കരിച്ച് കൃത്യമായ ഇടവേളകളിൽ ഇനോകുലം കൂട്ടിച്ചേർത്ത് ഉണക്കി പൊടി രൂപത്തിലാക്കിയാണ് ജൈവവളം വില്പന നടത്തുന്നത്. ജൈവംവള വില്പനയുടെയും എം.സി.എഫിൽ അഗ്നി സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം ചെയർപേഴ്സൺ കെ.ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ,കെ.സുരേഷ്, കൗൺസിലർ എൻ.കെ.ഇന്ദുമതി, പി.രഘു, ക്ലീൻസിറ്റി മാനേജർ കെ.വി.രാജിവൻ,ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, കെ.ആർ.അശോകൻ എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL