
കാഞ്ഞങ്ങാട്: ബല്ല അഴീക്കോടൻ ഗ്രന്ഥാലയത്തിന്റെ ദശ വാർഷികാഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി മാവിൻതൈയും നട്ടു. മേയ് മാസം വരെ നീളുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഏകദിന ബാലവേദി ക്യാമ്പ് ,വയോജന കൂട്ടായ്മ, വനിതാ വേദിയുടെ കലാസന്ധ്യ, മെഡിക്കൽ ക്യാമ്പ് ,എഴുത്തുകാരുടെ സംഗമം, ഗ്രാമോൽസവം തുടങ്ങിയവ സംഘടിപ്പിക്കും.സംഘാടക സമിതി ചെയർപേഴ്സൺ കെ.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ എൻ.ഇന്ദിര, എൻ.ഗോപി ,കെ.വി.രതീഷ്, എ.വി.പ്രദീപ്, പി.ഗോപാലൻ, പി.സജിത്ത്, പി.ശ്രീകല, ഗ്രന്ഥാലയം സെക്രട്ടറി സുനീഷ് കക്കാട്ടി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.വി.വിനയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |