
കണ്ണൂർ: കേരള സ്റ്റേറ്റ് റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ രൂപകല്പന ചെയ്ത 'നീരറിവ്' മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിന് കണ്ണൂർ ജില്ലയിൽ തുടക്കം. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സഹകരണത്തോടെയാണ് വിവരശേഖരണം. കേന്ദ്രസഹായത്തോടെയാണ് ഭൂജല വകുപ്പ് സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവരശേഖരണവും ജലബഡ്ജറ്റിംഗും നടത്തുന്നത്. ആറ് കോടി രൂപയാണ് കേന്ദ്രസഹായം.
നീരറിവ് മൊബൈൽ ആപ്പിന്റെ പരിശീലനം കൂത്തുപറമ്പ്, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ ഇതിനകം പൂർത്തിയായി. കണ്ണൂർ, പാനൂർ, തലശ്ശേരി ബ്ലോക്കുകളിൽ പൂർത്തീകരിക്കാൻ ബാക്കിയുള്ള വാർഡുകളിൽ ഈ വർഷം വിവരശേഖരണം നടത്തും.
എല്ലാത്തരം കിണറുകൾ, കുളം, നീരുറവകൾ, സുരംഗങ്ങൾ മുതലായവയുടെ ജലവിതാനം, ആഴം, സ്ഥാനം, ജലഉപഭോഗം, പമ്പിന്റെ തരം, കുതിരശക്തി, പ്രതിദിന ഉപയോഗം, ജലഗുണനിലവാരം മുതലായവ ശേഖരിക്കുകയാണ് ലക്ഷ്യം.അടുത്ത ഫെബ്രുവരിയോടെ പദ്ധതി പൂർത്തീകരിക്കും.
വിവരശേഖരണം ഇങ്ങനെ
വിവരശേഖരണം നടത്തുന്നത് 'നീരറിവ്' ആപ് ഉപയോഗിച്ച് കുടുംബശ്രീ പ്രവർത്തകർ
പൊതു, സ്വകാര്യ ഇടങ്ങളിലെ മുഴുവൻ ജല സ്രോതസ്സുകളും മാപ്പ് ചെയ്ത് വിവര ശേഖരണം നടത്തും
ആദ്യഘട്ടത്തിൽ ഓവർ എക്സ്‌പ്ലോയിഡ് ബ്ലോക്കുകൾ, ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ മേഖലകളിലെ വിവരശേഖരണം
രണ്ടാംഘട്ടത്തിൽ സുരക്ഷിത ബ്ലോക്കുകളിലെ ഡാറ്റാ ശേഖരിക്കും
വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ പ്രദേശത്തേയും സംബന്ധിച്ച ജലബഡ്ജറ്റ് തയാറാക്കും
ഇതിന്റെ അടിസ്ഥാനത്തിൽ ജലവിനിയോഗ നില നിശ്ചയിക്കും
ചെറുതല്ല ലക്ഷ്യം
വരൾച്ച പ്രതിരോധം
പ്രളയക്കെടുതികളെ അതിജീവിക്കൽ
ജലസംരക്ഷണം
കാർഷിക വളർച്ച
ഭൂജല സ്രോതസ്സുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രവർത്തകർ ആവശ്യപ്പെടുന്ന വിവരങ്ങൾ കൃത്യമായി നൽകണം- ഭൂജല വകുപ്പ് ജില്ലാ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |