
കാസർകോട്:ചന്ദ്രഗിരി റോഡിന്റെ അറ്റകുറ്റപണി നടത്തിയതിന്റെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി എം എസ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി ഓഫിസ് മാർച്ചും ധർണ്ണയും നടത്തി.ജില്ലാ സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ബാലകൃഷ്ണ നെല്ലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘ ജില്ലാ പ്രസിഡന്റ് വിശ്വനാഥഷെട്ടി, ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം എ.കേശവ എന്നിവർ പ്രസംഗിച്ചു. ഹരീഷ് കുതിരപാടി, ഗുരുദാസ് മദൂർ, എസ്.കെ.ഉമേഷ് ,അനിൽ ബി.നായർ പുഷ്പരാജ് കൊറക്കോട്, മോഹൻദാസ് കൊറക്കോട്, പ്രസാദ് വളപ്പോത്ത്, സദാശിവ പാണ്ടു രംഗ, ഹരിദാസൻ കിംഗ് കോബ്ര , മനോഹര പാണ്ടുരംഗ എന്നിവർ നേതൃത്വം നൽകി. ബി.എം.എസ് മേഖല സെക്രട്ടറി റിജേഷ് ജെ.പി നഗർ സ്വാഗതവും ബാബുമോൻ ചെർക്കള നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |