
പാനൂർ:ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പൻ സ്മൃതി സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.റൂബിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ധീൻ, കവി മുരുകൻ കാട്ടാക്കട, അഡ്വ.പിഎം ആതിര, ഗസൽ ഗായകൻ അലോഷി ആഡംസ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷികളായ കെ.കെ.രാജീവന്റെയും, ഷിബുലാലിന്റെയും കുടുംബാംഗങ്ങളുംപുഷ്പന്റെ സഹോദരൻ പുതുക്കുടി പ്രകാശനും കൂത്തുപറമ്പ് സമരത്തിൽ അണിനിരന്നവരും പാനൂർ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |