SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

കടലാക്രമണപ്രദേശം സന്ദർശിച്ച് സ്പീക്കർ

pettipalam

തലശ്ശേരി:ബുധനാഴ്ച കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുള്ള കടലാക്രമണത്തിൽ കനത്ത നാശനഷ്ടം നേരിട്ട തലശ്ശേരി പെട്ടിപ്പാലം കോളനി സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പ്രദേശത്തെ വീടുകൾക്ക് ഉൾവശത്ത് കൂടി കൂറ്റൻ തിരമാലകൾ ഇരച്ചുകയറി കനത്തനാശം സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ കോളനിയിലെത്തിയ സ്പീക്കർ നാശനഷ്ടം സംഭവിച്ച വീടുകൾ കണ്ടു. നഗരസഭ വൈസ് ചെയർമാൻ എം.വി.ജയരാജൻ, വാർഡ് കൗൺസിലർ കെ.ടി.മൈഥിലി ,തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ ഷിബു ജോർജ്, തഹസിൽദാർ എം.വിജേഷ്, ഡപ്യൂട്ടി തഹസിൽദാർമാരായ വി. രാജേഷ്, കെ.രമേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.നാശനഷ്ടം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL