SignIn
Kerala Kaumudi Online
Friday, 23 October 2026 7.06 AM IST

ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവം  കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് കിരീടത്തിലേക്ക്  

fest

പെരിയ (കാസർകോട്):ഉദുമ പെരിയ സീനെറ്റ് കോളേജിൽ നടന്നുവരുന്ന ആരോഗ്യ സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിലെ അരങ്ങുണർന്ന ഇന്നലെ സ്റ്റേജിതര മത്സരങ്ങളിലെ മേധാവിത്വം നിലനിർത്തി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ്.കോഴിക്കോട് മെഡിക്കൽ കോളേജ് ടീം 142 പോയിന്റ് കരസ്ഥമാക്കിയാണ് കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂർ ഗവ.ആയുർവേദ കോളേജ് അറുപതും കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ് അൻപത്തിയെട്ടും പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

സ്റ്റേജിന മത്സരങ്ങൾ അഡ്വ.സി എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ, നാടൻ പാട്ടുകലാകാരി ജയരഞ്ജിത എന്നിവർ മുഖ്യാതിഥികളായി. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദൻ, മെമ്പർ കെ.ലത, സിമെറ്റ് കോളേജ് പ്രിൻസിപ്പാൾ ജെയിംസ് ചാക്കോ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്മിത റാണി, പി.ടി.എ പ്രസിഡന്റ് ബാബു കല്ല്യോട്ട്, സി റിഷിത, ശ്രീതുൽ, മായ എന്നിവർ പ്രസംഗിച്ചു. കൺവീനർ കെ പ്രണവ് സ്വാഗതവും യൂണിയൻ ചെയർപേഴ്സൺ കനിഷ്ക നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL