SignIn
Kerala Kaumudi Online
Friday, 23 October 2026 2.36 AM IST

തലശ്ശേരി ജവഹർഘട്ട് ശുചീകരിച്ചു

javahargatt

തലശ്ശേരി:ചരിത്രപ്രസിദ്ധമായ തലശ്ശേരി ജവഹർഘട്ട് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചീകരിച്ചു.മാലിന്യമുക്തം നവകേരളം പരിപാടിയോടൊപ്പം ചേർന്നു കൊണ്ടാണ് യൂണിയന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ അണിനിരന്നത്.രാവിലെ എട്ടുമണിക്ക് ആരംഭിച്ച ശുചീകരണം സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സുഷമ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രഞ്ജിത്ത്, പി.ആർ.സ്മിത എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും തലശ്ശേരി ഏരിയ സെക്രട്ടറി പി.ജിതേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL