
പയ്യന്നൂർ: കവയിത്രി സുഗതകുമാരിയുടെ നവതിയാഘോഷം വിവിധ പരിസ്ഥിതി പരിപാടികളോടെ ആചരിക്കുന്നതിന്റെ ഭാഗമായി പൂമരതണൽ പ്രകൃതികുടുംബം സുഗത സൂഷ്മവനം പദ്ധതിയിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.വിവിധ വിദ്യാലയങ്ങൾ, വിശിഷ്ട വ്യക്തികളുടെ വസതികൾ, തിരഞ്ഞെടുക്കപ്പെട്ട പരിസ്ഥിതി സൗഹൃദ മേഖലകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രക്തചന്ദനം ,ആര്യവേപ്പ്, അശോകം ,നെഗോല്ലി, നിർമരുത്, ഉങ്ങ്, മന്ദാരം, കറ്റാർവാഴ തുടങ്ങിയ ഔഷധ വൃക്ഷതൈകളാണ് നട്ടു വളർത്തുന്നത്.
പയ്യന്നൂരിൽ നടന്ന പരിപാടിയിൽ കവയിത്രി ശ്രീലത മധു അദ്ധ്യക്ഷത വഹിച്ചു. പൂമര തണൽ കോ ഓർഡിനേറ്റർ സുനിൽ സുരേന്ദ്രന്റെ പക്കൽ നിന്നുംആര്യവേപ്പിൻത്തൈ ഏറ്റുവാങ്ങി ഡോ.ആർ.സി കരിപ്പത്ത് ഉദ്ഘാടനംചെയ്തു. കെ.പ്രശാന്ത്,കെ.ബാബുരാജ്, സുഷിത സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |