
കണ്ണൂർസിറ്റി: തലശേരി തീരദേശ പൊലീസിന്റെയും കൂത്തുപറമ്പ് ആയിത്തറ മമ്പറം ജി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയിക്കര ഹാർബർ ശുചീകരിച്ചു. പ്രദേശത്തെ മുഴുവൻ കടകളിലും കുട്ടികളുടെ നേതൃത്വത്തിൽ മാലിന്യം വേർതിരിക്കേണ്ടതിന്റെയും സംസ്‌കരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണവും നടത്തി. തുടർന്ന് എൻ.എസ്.എസ് വളണ്ടിയേഴ്സ് തലശേരി തീരദേശ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. കുട്ടികൾക്ക് ഹോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ പ്രവർത്തനവും ആവശ്യകതയെയും ഉദ്യോഗസ്ഥർ വിശദീകരിച്ചുനൽകി.സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ശ്രീകുമാർ,സബ് ഇൻസ്‌പെക്ടർ പ്രസാദ്, പ്രമോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, ധന്യൻ, ഷാരോൺ, സകേഷ്, രതീഷ്, അനീഷ് എന്നിവരും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ബിന്ദു, ഉമേഷ്, ശ്രുതി എന്നുവരും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |