
കാഞ്ഞങ്ങാട് : കേളോത്ത് ദേശീയപാതയിൽ അണ്ടർവേയും സർവീസ് റോഡും അനുവദിക്കണമെന്ന് സി പി.എം ചാലി ങ്കാൽ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പി.കൃഷ്ണൻ പതാക ഉയർത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ.രാജ്‌മോഹൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.വി.കരിയൻ, എം. രാഘവൻ, എൻ.ബാലകൃഷ്ണൻ, സുനു ഗംഗാധരൻ, വി.വി.പ്രസന്നകുമാരി, ജ്യോതിബാസു എന്നിവർ സംസാരിച്ചു. സി കെ.വിജയൻ രക്തസാക്ഷി പ്രമേയവും സുനിൽ കൊമ്മട്ട അനുശോചനപ്രമേയവും ലോക്കൽ സെക്രട്ടറി ഷാജി എടമുണ്ട പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി.അരവിന്ദൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം ഇന്ന് വൈകിട്ട് എം.വി.കണ്ണൻ നഗറിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |