SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

പാനൂർ ഉപജില്ലാ കലോത്സവം 29മുതൽ

kalolsavam

പാനൂർ: പാനൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 29,30 നവംബർ 1, 2 തീയ്യതികളിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.പത്തു വേദികളിലായി നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 30ന് കെപി മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിക്കും. ചലചിത്ര താരം നീഹാരിക എസ്.മോഹൻ മുഖ്യാ തിഥിയായി പങ്കെടുക്കും.നവംബർ രണ്ടിന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡി.ഡി.ഇ മഹേശ്വരി പ്രസാദ് സമ്മാനവിതരണം നടത്തും.ആർ.ഡി.ഡി.രാജേഷ് കുമാർ സുവനീർ പ്രകാശനം നിർവഹിക്കും.വാർത്താസമ്മേളനത്തിൽ എ.ഇ.ഒ ബൈജു കേളോത്ത്, പ്രധാനാദ്ധ്യാപകൻ ടി.കെ.ഷാജിൽ , പ്രിൻസിപ്പൽ കെ.അനിൽകുമാർ, വി.പി.ചാത്തു ,മാനേജർ എൻ. സുനിൽകുമാർ , കെ.ടി.ശ്രീവത്സൻ,പി.വിജിത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL