SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 AM IST

ഒളവറ മുണ്ട്യയിൽ നാട്ടു കൂട്ടം

nattukoottam

തൃക്കരിപ്പൂർ : പെരുങ്കളിയാട്ടത്തിന് തയ്യാറെടുക്കുന്ന ശ്രീ രാമവില്യം കഴകം പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് വിവരശേഖരണത്തിനായി ഒളവറ മുണ്ട്യയിൽ നാട്ടുകൂട്ടം നടത്തി. പഴയ തലമുറയിൽപെട്ട നിരവധിപേർ തങ്ങളുടെ കളിയാട്ട അനുഭവങ്ങളും ചരിത്രവും നാട്ടുകൂട്ടത്തിൽ അവതരിപ്പിച്ചു. ഒളവറ മുണ്ട്യയിലെ മോഹനൻ അന്തിത്തിരിയന്റെ അനുഗ്രഹ പ്രഭാഷണത്തോടെയാണ് നാട്ടുകൂട്ടത്തിന് തുടക്കമിട്ടത്. ഒളവറ മുണ്ട്യ ദേവസ്വം പ്രസിഡന്റ് കെ.വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാഘവൻ മോഡറേറ്ററായിരുന്നു. രാമവില്യം കഴകം പെരുങ്കളിയാട്ട സംഘാടക സമിതി ചെയർമാൻ കെ.വി.ഗംഗാധരൻ, വർക്കിംഗ് ചെയർമാൻ പി.വി.ബാബു, രാമവില്യം കഴകം ദേവസ്വം കമ്മിറ്റി പ്രസിഡന്റ് വി.വി.രാഘവൻ, സുവനീർ കമ്മിറ്റി ചെയർമാൻ ടി.വി.ബാലകൃഷ്ണൻ, സെക്രട്ടറി സി.ദാമോദരൻ, ഒളവറ മുണ്ട്യ ദേവസ്വം സെക്രട്ടറി എ.വി.ലക്ഷ്മണൻ, സുധ എസ്.നന്ദൻ, എം.കെ. പ്രസന്ന, എം.വി.പുഷ്പകുമാരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL