SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

തെയ്‌ക്വോൺഡോ ചാമ്പ്യൻഷിപ്പിന് തുടക്കം

thaikondo

കാഞ്ഞങ്ങാട്: 26ാമത് തെയ്‌ക്വോൺഡോ ചാമ്പ്യൻഷിപ്പിന് ദുർഗ്ഗ ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. തായ്‌ക്വോൺഡോ അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ കെ.വാസുകി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി മാസ്റ്റർ വി.രതീഷ് ആമുഖഭാഷണം നടത്തി. നഗരസഭ കൗൺസിലർ എൻ.അശോക് കുമാർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ, ജില്ലാ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി എം.അച്യുതൻ, തായ്‌ക്വോൺഡോ അസോസിയേഷൻ സി.ഇ.ഒ ബി അജി, ദുർഗ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ.വേണുനാഥ്, പ്രധാനാദ്ധ്യാപകൻ വിനോദ് കുമാർ മേലത്ത്, എം.കുഞ്ഞബ്ദുള്ള, രഞ്ജിത്ത് കുമാർ, എം.ഷാജി, വി.വി. ധു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.വിജയകൃഷ്ണൻ സ്വാഗതവും എം. അഷ്റഫ് നന്ദിയും പറഞ്ഞു.സമാപനസമ്മേളനം ഇന്ന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL