SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

കോർപറേഷനിൽ സിറ്റി ഗ്യാസ് ; ഡിസംബറിൽ 5,000 കണക്ഷൻ

pipe

കണ്ണൂർ: സിറ്റി ഗ്യാസ് പദ്ധതിയിലൂടെ ഡിസംബറോടെ 5,000 വീടുകൾക്ക് ഗ്യാസ് കണക്ഷൻ നൽകുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. കോർപറേഷനിലെ 15,000 കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ഇതിനകം 11,000 രജിസ്ട്രേഷനുകൾ പൂർത്തീകരിച്ചു. അടുത്ത മേയ് മാസത്തോടെ പദ്ധതി പൂർണ്ണമായും നടപ്പിലാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പുതുതായി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് ഡിസംബർ ആദ്യവാരത്തോടെ ഗ്യാസ് വിതരണം ചെയ്യാനാണ് പദ്ധതി. ഇതിനകം 1500 ഓളം ഗാർഹിക ഉപഭോക്താക്കൾ പണമടച്ചിട്ടുണ്ട്.

കണക്ഷനുകളുടെ വേഗത്തിലുള്ള വിതരണത്തിനാവശ്യമായ പൈപ്പ് ലൈൻ സംവിധാനം നഗരത്തിലെത്തി കഴിഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷിതമായ പോളിയെത്തിലീൻ പൈപ്പിലൂടെയാവും വീടുകളിൽ ഗ്യാസ് ലഭിക്കുന്നത്. തടസ്സമില്ലാതെ പാചകവാതകം ലഭ്യമാകുമെന്നതാണ്‌ പദ്ധതിയുടെ ഗുണം. ജില്ലയിൽ ആദ്യമായി വീടുകളിലേക്ക് കണക്ഷൻ നൽകിയത് 2022 നവംബർ ഒന്നിനാണ്

പദ്ധതി ഒന്ന്, പാക്കേജ് മൂന്ന്

ആദ്യ സ്കീം

നിക്ഷേപം ₹6,000

വാണിജ്യ വാതക നിക്ഷേപം₹1,000

അഡ്മിനിസ്ട്രേറ്റീവ് ഫീസ് ₹118

ആകെ ₹7,118

രണ്ടാംസ്കീം

കണക്ഷൻ ഡെപ്പോസിറ്റ് ₹ 2118

അഡ്വാൻസ് ₹1000

പത്ത് മാസത്തേക്ക് ദ്വിമാസ വാടക ₹500

അഡ്മിനിസ്ട്രേറ്റീവ് ചാർജ് ₹118

വാണിജ്യ ഗ്യാസ് നിക്ഷേപം ₹1000

മൂന്നാം സ്കീം

നിക്ഷേപം ₹1000

അഡ്മിനിസ്‌ട്രേറ്റീവ് ചാർജ് ₹118

തുടർന്ന് മീറ്റർ ബില്ലിംഗ്

ഒൻപത് ഡിവിഷനുകളിൽ കൂടി രജിസ്ട്രേഷൻ

കോർപ്പറേഷനിലെ ഒമ്പത്‌ ഡിവിഷനുകളിൽ കൂടി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്‌. കോർപ്പറേഷനിൽ നിന്നും അനുമതി ലഭിക്കുന്ന പ്രകാരം ഈ പ്രദേശങ്ങളിലെ പൈപ്പ് ലൈൻ ജോലികൾ ആരംഭിക്കും.നിലവിൽ നഗരത്തിലെ എട്ട് ഡിവിഷനുകളിലായി ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്യുന്നുണ്ട്. കോർപ്പറേഷന്റെ 13 മുതൽ 20 വരെ ഡിവിഷനുകൾ ഉൾക്കൊള്ളുന്ന ചേലോറ, എളയാവൂർ മേഖലകളിലേക്കും പദ്ധതി നടപ്പിലാക്കും.പ്രതിദിനം 40 പുതിയ കണക്ഷനുകളാണ് ചേർക്കുന്നത്.

ഈ ഡിവിഷനുകളിൽ കൂടി

19, 21, 23, 24, 26, 27, 28, 30, 31

കോർപ്പറേഷനിലെ ഒമ്പത് ഡിവിഷനുകളിൽ കൂടി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് കോർപ്പറേഷന്റെ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവൃത്തി ആരംഭിക്കും .

മുസ്ലിഹ് മഠത്തിൽ ,കോർപ്പറേഷൻ മേയർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL