
തൃക്കരിപ്പൂർ:മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ ആദിത്യമരുളുന്ന രണ്ടാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ഇന്നലെ തുടക്കമായി. വൈകുന്നേരം മെട്ടമ്മൽ ജി.ഡബ്ല്യു.യു. പി സ്കൂളിൽ (എൻ.മഹ്മൂദ് ഹാജി മിനി സ്റ്റേഡിയം) നടന്ന ടൂർണ്ണമെന്റ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി ആശിക്ക്,ജനറൽ കൺവീനർ വി.വി.സമീർ , കൺവീനർ എം.സി സഫീർ, ട്രഷറർ എ.എം ഇല്യാസ്, രക്ഷാധികാരി ചെറിയമ്പു, ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ വി.വി.അബ്ദുള്ള, എം.സലാം, സെക്രട്ടറി വി.വി.സുബൈർ, രക്ഷാധികാരി സി ഇബ്രാഹിം, പി.പി.സൈദു എന്നിവർ പ്രസംഗിച്ചു. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ മുനവ്വിർ സിറ്റി തൃക്കരിപ്പൂർ ഏകപക്ഷീയമായ ഒരു ഗോളിന് ടൗൺ ടീം പയ്യന്നൂരിനെ പരാജയപ്പെടുത്തി. ഇന്ന് മെട്ടമ്മൽ ബ്രദേർസ് മെട്ടമ്മൽ കോട്ടൺ വേൾഡ് ഗ്രീൻസ്റ്റാർ കാടങ്കോടുമായി മാറ്റുരക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |