പയ്യാവൂർ: ചാമക്കാൽ എസ്.എൻ യു.പി സ്‌കൂളിൽ കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് 'വിത്തും കൈക്കോട്ടും' പ്രദർശനവും ഹരിതവിദ്യാലയ പ്രഖ്യാപനവും നടന്നു. വിദ്യാർത്ഥികളിൽ കാർഷിക സംസ്‌കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ 2024-25 വർഷത്തെ മികവ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.എം. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് സ്‌കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. വാർഡ് അംഗം പ്രഭാവതി മോഹനൻ, ചാമക്കാൽ ഗവ. എൽ.പി.എസ് മുഖ്യാദ്ധ്യാപകൻ ഇ.പി ജയപ്രകാശ്, മദർ പി.ടി.എ പ്രസിഡന്റ് ഷീബ ബിജു, എം. ഷീജ, എ.കെ. ആശ, പി. സ്മിത, പി.കെ. ഹോളി, ബ്രിജില കെ. രാജൻ, സ്‌കൂൾ ലീഡർ സ്‌നേഹ സന്തോഷ്, വനജ വിജയൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |