SignIn
Kerala Kaumudi Online
Saturday, 17 October 2026 4.49 PM IST

സമ്പന്നകുമാരനും കൂട്ടുപ്രതികൾക്കും ജാമ്യമില്ല; കോടതിയിൽ തിരിച്ചടി, തിരികെ ബോസ്റ്റൽ സ്കൂളിലേക്ക്

READ ENGLISH VERSION

suhai
അപകടം ഉണ്ടാക്കിയ മിനികൂപ്പർ,​ സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതി സുഹൈൽ, രണ്ടാം പ്രതി നിനവ്, മൂന്നാം പ്രതി ജോയൽ നാലാം പ്രതി അമീൻ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. പ്രതികൾക്കെതിരെ ഗൂഢാലോചന നടന്നെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൊഴി നൽകിയ പ്രിയാദ് എന്ന വ്യക്തി എങ്ങനെ സീനിലേക്ക് വന്നെന്നും പ്രാഥമിക മൊഴി നൽകാൻ അയാൾക്ക് എങ്ങനെ കഴിയുമെന്നായിരുന്നു പ്രതിഭാഗം ഉന്നയിച്ച ചോദ്യം. മൂന്നുപേർ സഞ്ചരിച്ചത് കൊണ്ടാണ് അപകടം വിളിച്ചു വരുത്തിയതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

നിർണായക ഘട്ടത്തിലാണ് കേസന്വേഷണം ഉള്ളതെന്നും പ്രതികൾ സാമ്പത്തികമായി ഉയ‌ർന്നനിലയിലായതുകൊണ്ട് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ഭാഗവും വാദിച്ചു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിൽ നാടിനെ നടുക്കിയ അപകടം നടന്നത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ മൂന്നുപേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

English Summary

The Angamaly Magistrate Court rejected the bail applications of Suhail Sajeev, the main accused, and three co-accused in the Nedumbassery Mini Cooper accident case. The incident, caused by drunk driving and overspeeding, resulted in the deaths of three individuals. The prosecution argued that granting bail to the financially well-off accused could adversely impact the critical ongoing investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUHAIL SAJEEV, NEDUMBASSERY ACCIDENT CASE, BAIL DENIED, BORSTAL SCHOOL KERALA, MINI COOPER ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA