
തിരുവനന്തപുരം: എസ്.എസ്.എൽ.സി ബുക്കിലെ തെറ്റു തിരുത്തലിന് ഇനി അധികകാലം കാത്തിരിക്കേണ്ട. 2001ന് മുൻപുള്ള സർട്ടിഫിക്കറ്റിലെ തിരുത്തലുകൾ 60 ദിവസത്തിനകവും 2001ന് ശേഷമുള്ളവ 30 ദിവസത്തിനകവും ലഭ്യമാക്കണം. ഇതുൾപ്പെടെ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള സേവനങ്ങൾക്ക് സമയ പരിധി കർശനമാക്കി. സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ കാലതാമസം
നേരിടുന്നുവെന്ന പരാതിയെ തുടർന്നാണിത്. പൊതു സേവനാവകാശ നിയമപ്രകാരം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. അപേക്ഷ ലഭിക്കുന്ന തീയതി മുതലാണ് സമയപരിധി കണക്കാക്കുന്നത്.
പരീക്ഷാഭവനിൽ നിന്ന് ലഭിക്കേണ്ട മാർക്ക് വിവരങ്ങൾ 5 ദിവസത്തിനകം നൽകണം. 2001ന് മുൻപുള്ള സർട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധനയ്ക്ക് 60 ദിവസവും 2001ന് ശേഷമുള്ളവയ്ക്ക് 30 ദിവസവുമാണ് സമയപരിധി. മറ്റ് സംസ്ഥാനങ്ങളിൽ തുടർ പഠനത്തിനുള്ള യോഗ്യതാ സർട്ടിഫിക്കറ്റിന് 15 ദിവസവും ഡ്യൂപ്ലിക്കേറ്റിന് 2001ന് മുമ്പ് 60 ദിവസവും അതിനുശേഷം 30 ദിവസവുമാണ് സമയപരിധി. എസ്.എസ്.എൽ.സിക്ക് ശേഷമുള്ള മൈഗ്രേഷൻ സർട്ടിഫിക്കറ്റ് 5 ദിവസത്തിനകം ലഭ്യമാക്കണം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്ക് നാലുദിവസവും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ എന്നിവയ്ക്ക് 21 ദിവസവുമാണ് സമയപരിധി. ജെനുവിനിറ്റി സർട്ടിഫിക്കറ്റ്, കംബൈൻ സർട്ടിഫിക്കറ്റ്, ഗ്രേസ് മാർക്ക് എന്നിവ 30 ദിവസത്തിനകം നൽകണം.
വി.എച്ച്.എസ്.ഇ
ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ടി.സിയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്- ഒരു ദിവസം
മെമ്മോറാണ്ടം സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് നിജസ്ഥിതി പരിശോധന,
പുനർമൂല്യനിർണയം- 7 ദിവസം
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്-14 ദിവസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |