
ഉദുമ:എരോൽ അമ്പലത്തിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്ര കളിയാട്ട മഹോത്സവം 28 മുതൽ ഡിസംബർ രണ്ട് വരെ വിവിധ പരിപാടികളോടെ നടക്കും. 28ന് രാവിലെ 7ന് ഗണപതിഹോമം.രാത്രി 8ന് തുടങ്ങൽ, എരോൽകാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര സംഘത്തിന്റെ ഭജന, 10ന് കുളിച്ചുതോറ്റം. 29ന് രാവിലെ 11ന് വിഷ്ണുമൂർത്തി.ഉച്ചയ്ക്ക് അന്നദാനം. രാത്രി 7.30ന് തിരുവാതിര, കൈകൊട്ടിക്കളി. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി കുളിച്ച് തോറ്റവും രാവിലെ വിഷ്ണമൂർത്തിയും അരങ്ങിലെത്തും. 30ന് രാത്രി 7.30ന് ഭജന. ഡിസംബർ ഒന്നിന് രാവിലെ 9ന് കരിപ്പോടി ശാസ്ത്രവിഷ്ണുക്ഷേത്രസമിതിയുടെ ഭജന, ഉച്ചയ്ക്ക് 3ന് ഗുളികൻ, രാത്രി 8ന് ഭക്തിഗാനസുധ. രാത്രി പത്തരക്ക് തിരുമുൽകാഴ്ചയും യു.എ.ഇ കമ്മറ്റി നിർമ്മിച്ച ഗോപുര സമർപ്പണവും. 2ന് രാവിലെ ഉദുമ ശിവദർശൻ ഭജന, തുടർന്ന് വിഷ്ണമൂർത്തി, ഉച്ചയ്ക്ക് അന്നദാനം.വൈകിട്ട് 3ന് ഗുളികൾ, ഏഴിന് വിളക്കിലരിയോടെ സമാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |