
ചെറുവത്തൂർ: വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എത്തി.വെടിക്കെട്ടപകടത്തിൽ മരിച്ച തുരുത്തി ഓർക്കുളത്തെ ഷിബിൻ രാജിന്റെ വീട്ടിൽ എത്തിയ എം.വി ഗോവിന്ദൻ അച്ഛൻ പുഷ്പരാജ്, അമ്മ ഷീബ, സഹോദരി, മറ്റു ബന്ധുക്കൾ തുടങ്ങിയവരെ നേരിൽ കണ്ട് ആശ്വസിപ്പിച്ചു. സി പി എം ഏരിയ സെക്രട്ടറി കെ.സുധാകരൻ. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.സി സുബൈദ ,സി.പി. എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.രാജു. കൈനി കുഞ്ഞികണ്ണൻ,പി.വി.കൃഷ്ണൻ, എം.രാമചന്ദ്രൻ, ടി.പി.കുഞ്ഞബ്ദുള്ള, ഗ്രാമ പഞ്ചായത്ത് മെമ്പർ ഡി.എം.കുഞ്ഞിക്കണ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |