
പയ്യന്നൂർ:എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല എഫ്.സോൺ ഇന്റർകൊളീജിയറ്റ് ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് പയ്യന്നൂർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് എൻജിനീയറിംഗിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ടി.കെ.അഭിലാഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി പ്രൊഫ.ഒ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.നബീൽ , പ്രൊഫ.ജോഷ്വ , ഡോ.ജസ്മിൻ, ഡോ. ജോളി തോമസ് സംസാരിച്ചു. പ്രൊഫ.ഷോബിക് സ്വാഗതവും ടി.നന്ദന നന്ദിയും പറഞ്ഞു. വനിതാവിഭാഗത്തിൽ കാസർകോട് എൽ.ബി.എസ്. കോളേജ് ഓഫ് എൻനീയറിംഗ് , ഗവ.കോളേജ് ഓഫ് എൻജിനീയറിംഗ് കണ്ണൂർ, കോളേജ് ഓഫ് എൻജിനീയറിംഗ് തലശ്ശേരി, കോളേജ് ഓഫ് എൻജിനീയറിംഗ് വടകര, ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോട് എൽ.ബി.എസ്, തൃക്കരിപ്പൂർ എൻജിനീയറിംഗ് കോളേജ് , ചെമ്പേരി വിമൽ ജ്യോതി , വയനാട് ഗവ.എൻജിനീയറിംഗ് കോളേജ് ടീമുകൾ സെമിഫൈനലിൽ പ്രവേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |