
തലശ്ശേരി: മലയാളത്തിന് വില മതിക്കാനാവാത്ത സംഭാവനകൾ നൽകിയ ഡോ.ഹെർമ്മൻ ഗുണ്ടർട്ടിന്റെ സ്മരണക്കായി ഇല്ലിക്കുന്നിൽ സ്ഥാപിച്ച മ്യൂസിയത്തിലേക്കുള്ള വഴി അതീവ ദുർഘടമായി. മ്യൂസിയം സന്ദർശിക്കാനെത്തുന്നവരുടെ മനസ് മടുപ്പിക്കുന്ന തരത്തിലാണ് കല്ലും മറ്റും ചിതറിക്കിടക്കുന്നത്.
ദേശീയ പാതയിൽ കൊടുവള്ളി റെയിൽവേ ഗേറ്റിനടുത്തുള്ള കൃസ്ത്യൻ ദേവാലയത്തിനടുത്തായിട്ടാണ് ബ്രീട്ടീഷ് കാലത്ത് ഡോ. ഹെർമ്മൻ ഗുണ്ടർട്ട് മെമ്മൊറിയൽ ഹാൾ സജ്ജീകരിച്ചത്. തിരഞ്ഞെടുപ്പ് കാലങ്ങളിൽ പോളിംഗ് ബൂത്തുകളായി പ്രവർത്തിച്ചിരുന്ന ഹാൾ പൈതൃക ശേഷിപ്പുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വർഷങ്ങൾക്ക് മുമ്പ് ടൂറിസം വകുപ്പ് മുഖേന നവീകരിച്ച് ഡോ.ഹെർമ്മൻ ഗുണ്ടർട്ട് മ്യൂസിയമാക്കുകയായിരുന്നു.ഭാഷാപഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും വേണ്ട സൗകര്യങ്ങളും ഇവിടെയൊരുക്കിയിരുന്നു.
സംരക്ഷിക്കുന്നതിൽ വീഴ്ച
ആദ്യകാലത്തെ ആവേശം പിന്നീട് ഉണ്ടായില്ലെന്ന് മ്യൂസിയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിളിച്ചുപറയുന്നുണ്ട്.മ്യൂസിയത്തിലേക്കുള്ള വഴിയോരത്ത് കരിങ്കല്ലും വെട്ടുകല്ലും അലക്ഷ്യമായി ഇട്ടതിനാൽ മ്യൂസിയത്തിനകത്ത് എത്താൻ സന്ദർശകർ പ്രയാസപ്പെടുകയാണ്. സന്ദർശകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ഇങ്ങോട്ടേക്കുള്ള കാൽനടയാത്ര പോലും ദുസ്സഹമാണെന്നും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |