ചൊക്ലി: പ്രധാനാദ്ധ്യാപകനും ശ്രേഷ്ഠചാര്യ അവാർഡ് ജേതാവും ഒളവിലത്തെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന വടക്കുമ്പാട് രാമകൃഷ്ണൻ മാസ്റ്റരുടെ ഒന്നാം ചരമ വാർഷികാചരണം അദ്ദേഹത്തിന്റെ വസതിയിൽ മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.പി. സാജു അനുസ്മരണ ഭാഷണം നടത്തി. ഒളവിലത്തെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ, ഭാരവാഹികളായ പി. ഭരതൻ, കെ.എം. പവിത്രൻ മാസ്റ്റർ, അഡ്വ. സി.ജി അരുൺ, എം.പി. പ്രമോദ്, എം. ഉദയൻ, പി. മൊയ്തുഹാജി, കെ. അബ്ദുൽ നസിർ, സി.കെ. അർബസ്, എൻ.പി. അനന്തൻ സംസാരിച്ചു. സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |