
പെരിയ: കേരള കേന്ദ്ര സർവകലാശാല സെന്റർ ഫോർ വിമെൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ സ്വത്തവകാശം, പോക്സോ നിയമം എന്നിവ സംബന്ധിച്ച് സംഘടിപ്പിച്ച പ്രഭാഷണ പരിപാടി വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഇൻ ചാർജ്ജ് പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട അദ്ധ്യക്ഷത വഹിച്ചു. കാസർകോട് ചൈൽഡ് വൈൽഫെയർ കമ്മറ്റി ചെയർപേഴ്സൺ അഡ്വ.എസ്.രേണുകാദേവി തങ്കച്ചി മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഡോ.ദേവി പാർവ്വതി സ്വാഗതവും സെന്റർ ഫോർ വിമെൻ സ്റ്റഡീസ് കോർഡിനേറ്റർ ഡോ.തേജസ്വിനി വെങ്കടേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |