
കാഞ്ഞങ്ങാട്: അതിയാമ്പൂർ പടിഞ്ഞാറ്റം വീട് തറവാട് രണ്ടുവർഷത്തിൽ ഒരിക്കൽ നടക്കുന്ന കളിയാട്ട ഉത്സവം സമാപിച്ചു. ഗണപതി ഹോമത്തോട് കൂടിയാണ് ഉത്സവം തുടങ്ങിയത്. രാത്രി 8 മണിക്ക് തെയ്യങ്ങൾക്ക് തുടക്കം കുറിച്ച് തിടങ്ങൽ നടന്നു. തുടർന്ന് ധർമ്മ ദൈവമായ മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ കുളിച്ചു തോറ്റം നടന്നു. തുടർന്ന് പടവീരൻ, ആയിക്കര ഭഗവതി എന്നീ തെയ്യങ്ങൾ അരങ്ങിലെത്തി. രണ്ടാം ദിനത്തിൽ വിഷ്ണുമൂർത്തി, ചുളിയാർ ഭഗവതി എന്നീ തെയ്യ കോലങ്ങളും വൈകുന്നേരം നാലു മണിക്ക് ധർമ്മ ദൈവമായ മൂവാളംകുഴി ചാമുണ്ഡി അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം നൽകി. തുലാഭാരം, വിവിധങ്ങളായ അനുഷ്ഠാന ചടങ്ങുകൾ, അന്ന പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |