SignIn
Kerala Kaumudi Online
Friday, 23 October 2026 8.00 AM IST

ഗംഗാധരന്റെ റേഡിയോ കമ്പത്തിൽ പിറന്നു  കരിവെള്ളൂരിന്റെ 'നാട്ടുവാണി' 

gangadharan

കരിവെള്ളൂർ: കുട്ടിക്കാലത്ത് തുടങ്ങിയതാണ് ഗംഗാധരന്റെ റേഡിയോ പ്രണയം. ഇപ്പോൾ സ്വന്തമായി ഒരു 'റേഡിയോ നിലയം 'ഒരുക്കിയിരിക്കുകയാണ് ഗംഗാധരൻ. സന്തമായി റേഡിയോയും നിർമ്മിച്ചിട്ടുണ്ട് ഇദ്ദേഹം. റിട്ട. ലൈറ്റ് ഹൗസ് ജീവനക്കാരനായ പലിയേരി ക്കൊവ്വൽ സ്വദേശി ഗംഗാധരൻ ഇപ്പോൾ കരിവെള്ളൂർ ടൗണിൽ ബുക്സ് ഫാൻസി കട നടത്തുകയാണ്‌.

റേഡിയോയിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് മുൻപ് പല വീടുകളും ഉണർന്നിരുന്നത്.കാലം മാറിയപ്പോൾ റേഡിയോ കേൾക്കുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാൽ നാട്ടുവിശേഷങ്ങളറിയാൻ ഗംഗാധരന്റെ കടയിലെ റേഡിയോയ്ക്കു മുന്നിൽ ആളുകളെത്താറുണ്ട്. നവംബർ 1 മുതലാണ് കരിവെള്ളൂർ പെരളം പഞ്ചായത്തിലെ നാട്ടുവാർത്തകളുമായി റേഡിയേ പ്രക്ഷേപണം തുടങ്ങിയത്. നാട്ടുവാണി എന്നാണ് പേര്. വടക്കെ മണക്കാട്ടെ റിട്ട.പ്രധാനദ്ധ്യാപകൻ പി.മുരളീധരനും ഗംഗാധരന് പിന്തുണയുമായി രംഗത്തുണ്ട്. കരിവെള്ളൂർ ബസാറിലെ നീതി മെഡിക്കൽ സ്‌റ്റോറിനു സമീപത്തെ ഗംഗാധരന്റെ കടയുടെ മുന്നിൽ സ്ഥാപിച്ച റേഡിയോയിലൂടെയുള്ള പ്രക്ഷേപണം കേൾക്കാൻ എപ്പോഴും ആളുണ്ടാകും. ഇതിന് പിന്നിൽ വലിയ അദ്ധ്വാനമുണ്ടെന്ന് ഗംഗാധരൻ പറയുന്നു.

'നാട്ടുവാണി" വിശേഷം

പ്രാദേശിക വാർത്തകൾ, നാട്ടു വിശേഷങ്ങൾ, പഴയകാല ചലച്ചിത്രഗാനങ്ങൾ, അറിയിപ്പുകൾ, പ്രായമായവരുടെ ഓർമ്മകൾ, ജനകീയ പ്രശ്നങ്ങൾ, നേതാക്കളുടെ ശബ്ദങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നാട്ടുവാണി കേൾവിക്കാരിലെത്തുന്നത്.വാർത്തകളും വിശേഷങ്ങളുംറെക്കോർഡ് ചെയ്താണ് അവതരിപ്പിക്കുന്നത്. പ്രശസ്ത അനൗൺസർ കരിവെള്ളൂർ രാജന്റെ സ്റ്റുഡിയോയിൽ നിന്ന് രശാന്ത് രാജാണ് നാട്ടുവാണിക്ക് ശബ്ദം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL