SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

അവർ അടുക്കളക്കാരികളായി ​;സ്നേഹം ചേർത്ത് വിളമ്പി

mla

പയ്യന്നൂർ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണശാലയിൽ ഇന്നലെ ഭക്ഷണം വിളമ്പിയത് അദ്ധ്യാപികമാർ.ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സഹായം തൊട്ട് ,​ ഗേറ്റിൽ ടോക്കൺ നൽകിയതും പാത്രം നൽകിയതും ഭക്ഷണം വിളമ്പിയതും വേസ്റ്റ് എടുത്തതും മേശ തുടച്ചതുമെല്ലാം അദ്ധ്യാപികമാരായിരുന്നു. ഭക്ഷണശാലയെ നിയന്ത്രിക്കുന്നത് 130 അദ്ധ്യാപികമാരാണ്. പിന്തുണയുമായി വിദ്യാർത്ഥിനികളും ഒപ്പം കൂടി. കെ.എസ്.ടി.എയ്ക്കാണ് ഭക്ഷണശാലയുടെ ചുമതല. സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന , ജില്ലാകമ്മിറ്റിയംഗം കെ.വി.ശ്രീലത,സബ് ജില്ലാ കൺവീനർ പി.സരിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL