SignIn
Kerala Kaumudi Online
Friday, 23 October 2026 12.45 PM IST

കെയർ ഹോം രണ്ടാംഘട്ട ഭവന സമുച്ചയം തുറന്നു

vasavan

തളിപ്പറമ്പ്: കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ട ഭവന സമുച്ചയം കുറുമാത്തൂർ കൂനത്ത് സഹകരണ വകുപ്പുമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി, റിക്രിയെഷൻ ഹാൾ കെട്ടിട ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രത്നകുമാരി നിർവഹിച്ചു. ചടങ്ങിൽ എം വി ഗോവിന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം അഡീഷണൽ രജിസ്റ്റാർ കെ സജീവ് കർത്താ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ആർ.ഡി.ഒ രഞ്ജിത്ത് ഉപഹാര സമർപ്പണം നടത്തി. സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വീണ എൻ മാധവൻ , കുറുമ പഞ്ചായത്ത് പ്രസിഡന്റ് വി. എം.സീന, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL