SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

അമ്പലത്തറ ഫാസ് നാടകോത്സവം

nadakam

കാഞ്ഞങ്ങാട്: അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി ആഭിമുഖ്യത്തിൽ നടക്കുന്ന നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും. നാല് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. രാജ്‌മോഹൻ നീലേശ്വരം മുഖ്യാതിഥിയാകും. അമ്പലത്തറ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഏഴ് മണിക്ക് തിരുവനന്തപുരം ശ്രീനന്ദനയുടെ യാനം അരങ്ങിലെത്തും. നാളെ അമ്മ മഴക്കാറ് വടകര വരദ അവതരിക്കും. 29ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ . 30ന് വള്ളുവനാട് ബ്രഹ്മയുടെ വാഴ് വേമായം. ഡിസംബർ ഒന്നിന് കൊല്ലം ആവിഷ്‌ക്കാര അരങ്ങിലെത്തിക്കുന്നു സൈക്കിൾ,​ഡിസംബർ 2ന് പെരിയ നാടകവേദിയുടെ ഒരു വെയിൽ കാലത്ത് എന്നീ നാടകങ്ങളും അരങ്ങിലെത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL