SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ഏകദിന പരിശീലനം

training

തലശ്ശേരി:തലശ്ശേരി സർക്കിളിലെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി ജി.എസ്.ടി.നിയമവും സഹകരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.തലശ്ശേരി സഹകരണ സർക്കിൾ പരിധിയിലെ ജീവനക്കാർക്ക് വേണ്ടി സംഘടിപ്പിച്ച പരിശീലനം കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിലെ ചോനാടം നിള ഓഡിറ്റോറിയത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.അനിൽ ഉദ്ഘാടനം ചെയ്തു. കതിരൂർ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. നാഷനൽ അക്കാഡമി ഓഫ് കസ്റ്റം ഇൻഡയറക്ട് ടാക്സ് ആൻഡ് നാർകോട്ടിക്സ് കൊച്ചിയും സർക്കിൾ സഹകരണയൂണിയനും ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്.സെൻട്രൽ ജി.എസ്.ടി സൂപ്രണ്ടുമാരായ പി.വി.നാരായണൻ,​വി.പി.വിനോദ് കുമാർഎന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.സഹകരണ അസി. രജിസ്ട്രാർ എ.കെ.ഉഷ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL