
കാസർകോട് : മാസങ്ങളായി ഒഴിവു വന്ന ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ തസ്തിക ഉടൻ പ്രമോഷൻ നല്കി ഒഴിവു നികത്തണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഡി.പി.സി അംഗീകാരം കഴിഞ്ഞിട്ടും ഒഴിഞ്ഞു കിടക്കുന്ന തസ്തികയിൽ സ്ഥിരം നിയമനം വൈകുന്നത് ജില്ലാ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും പദ്ധതി നിർവ്വഹണങ്ങൾ കാര്യക്ഷമമായി നടക്കുന്നതിനും തടസ്സം നേരിടുക വഴി മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് സമയബന്ധിതമായി ലഭ്യമാകാതെ വരുമെന്ന് കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡോ: പി. എസ് മഹേഷ് , ജില്ലാ സെക്രട്ടറി ഡോ.എം.ഷാഹിദ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |