SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

കൊടി ഉയർന്നു  നല്ലെഴുത്ത്,​ നല്ല വര,​ കിടു മേളം   

flag

ഉദിനൂർ: അഞ്ചുനാൾ നീളുന്ന കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഉദിനൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കൊടിയുയർന്നു.ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ടി വി മധുസൂദനൻ പതാക ഉയർത്തിയതിന് പിന്നാലെ സ്റ്റേജിതര മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. ഉദിനൂർ സ്കൂൾ മൈതാനിയിൽ നടന്ന ബാൻഡ് മേള മത്സരത്തിലെ കിടിലൻ പ്രകടനം കലോത്സവ നഗരിയെ ഇളക്കിമറിച്ചു. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ബാൻഡ് മേളത്തിൽ അണിനിരന്ന ടീമുകളെല്ലാം മത്സരം കിടിലനാക്കി. ആദ്യദിനം തൊട്ട് സദ്യ വിളമ്പി തുടങ്ങിയ കലോത്സവ നഗരിയിലെ ഊട്ടുപുരയും സൂപ്പറായി. അഞ്ച് തരം കറിയും പായസവും അടങ്ങിയ സദ്യ നൽകുന്നതിന് ആവശ്യമായ മെച്ചപ്പെട്ട സൗകര്യം തന്നെ ഭക്ഷണ കമ്മിറ്റി ഒരുക്കിയിരുന്നു.ആർക്കും പരാതികൾ ഇല്ലാതെ ഭക്ഷണം കൊടുക്കുന്നതിന് അദ്ധ്യാപക നേതാക്കൾ അടക്കമുള്ള സംഘാടകർ നേരിട്ട് നേതൃത്വം നൽകി. നഗരിയിൽ ആരംഭിച്ച വ്യവസായ വകുപ്പിന്റെ പ്രദർശനം എം രാജഗോപാലൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഇന്നലെ കലോത്സവ നഗരിയിൽ എത്തി. സ്റ്റേജിതര മത്സരങ്ങൾ ഇന്നും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL