
ഉദിനൂർ: കഴിഞ്ഞ തവണത്തെപ്പോലെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ഈ പ്രാവശ്യവും അവസരം ലഭിച്ച എ.കെ. അമ്യതകൃഷ്ണ ചായ്യോത്തിനും അഭിമാനമായി എച്ച്.എസ്. വിഭാഗം ശാസ്ത്രീയ സംഗീതം,കാവ്യകേളി എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും വയലിനിൽ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി ഈ ചായ്യോത്ത് ഗവ ഹൈസ്കൂൾ വിദ്യാർത്ഥിനി. കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ തിരുവാതിര, കാവ്യകേളി എന്നിവയിൽ മത്സരിച്ച കലാകാരിയാണ്. യോഗ തെറാപ്പിസ്റ്റ് കുഞ്ഞികൃഷ്ണൻനായരുടെയും അദ്ധ്യാപികയായ അമ്പിളിയുടെയും മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |