
കണ്ണൂർ: കണ്ണൂർ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയുമായി സഹകരിച്ച് ലൈബ്രേറിയന്മാർക്കും വനിതാ പുസ്തക വിതരണക്കാർക്കുമായി ചികിത്സാ പദ്ധതി ഒരുക്കി പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡവലപ്മെന്റ്. പദ്ധതിയുടെ ധാരണാപത്രം മിഷൻ ചെയർമാൻ ഡോ.വി.ശിവദാസൻ എം.പിയും എ.കെ.ജി ആശുപത്രി പ്രസിഡന്റ് പി.പുരുഷോത്തമനും ഒപ്പിട്ടു. തലശേരി, തളിപ്പറമ്പ്, പയ്യന്നൂർ സഹകരണ ആശുപത്രികളുൾപ്പെടെയുള്ള സ്ഥാപനങ്ങളുമായും ചർച്ച നടന്നുവരികയാണെന്ന് ഡോ.വി.ശിവദാസൻ എം.പി അറിയിച്ചു. ആശുപത്രിയിൽ ചികിത്സതേടുന്ന പീപ്പിൾസ് ഹെൽത്ത് കെയർ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ചികിത്സാച്ചെലവിന്റെ 25 ശതമാനം ഇളവ് ലഭിക്കും. എ.കെ.ജി ആശുപത്രിക്കു പുറമെ എ.കെ.ജി നേത്രാലയയും പദ്ധതിയുടെ പരിധിയിൽ വരും. നേത്രാലയ പ്രിവിലേജ് കാർഡ് ആനുകൂല്യങ്ങളാണ് ഇവിടെ ലഭിക്കുക. ചികിത്സാ ചെലവിലും കണ്ണട വിലയിലും കുറഞ്ഞത് 20 ശതമാനം ഇളവുണ്ടാകും.ഫോൺ:9961504970.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |