
കണ്ണൂർ: ഡിസംബർ 31 മുതൽ ജനുവരി മൂന്ന് വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ തലശ്ശേരി പഴശ്ശി രാജ പാർക്കിൽ ചേർന്ന നിയമസഭ സ്പീക്കർ അഡ്വ.എ .എൻ.ഷംസീർ പ്രകാശനം ചെയ്തു. ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ.കെ.വിനീഷ്, സംഘാടക സമിതി ചെയർമാൻ കെ.വി.സുമേഷ് എം.എൽ.എ, വർക്കിംഗ് പ്രസിഡന്റ് ടി .സി സാക്കിർ, കൺവീനർ വി.പി.പവിത്രൻ, ഫെൻസിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ.എം.ജയകൃഷ്ണൻ, ധീരജ് കുമാർ, അന്തർദേശീയ ഫെൻസിംഗ് താരങ്ങളായ റീഷ പുതുശ്ശേരി, കെ.പി.ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ.പി.ജ്യോതിസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |