SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം

insurence

പാനൂർ :കുന്നോത്ത്പറമ്പ് :കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 70 വയസ്സ് കഴിഞ്ഞവർക്കുള്ള അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കുന്നോത്തുപറമ്പ് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.കെ.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. 36 വർഷമായി കുന്നോത്ത് പറമ്പ് പി.ആർ. കുറുപ്പ് സ്മാരക സഹകരണാശുപത്രിയിൽ സേവനമനുഷ്ടിച്ചു വരുന്ന ജനകീഡോക്ടർ കെ.കെ. രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു, യൂണിറ്റ് സെക്രട്ടറി വി.കുമാരൻ, സി പുരുഷു, കെ.മുകുന്ദൻ, കെ.പി.റിനിൽ, ബാബുരാജ് കുന്നോത്ത്പറമ്പ് എൻ.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാടൻ കലാപരിപാടികളുടെ അവതരണവുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL