
ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയിൽ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരോൾ ഗാന മത്സരം നാളെ വൈകുന്നേരം 4ന് സെമിനാരി ഓഡിറ്റോറിയത്തിൽനടക്കും. കരോളൻസ് 2024മത്സരത്തിൽ മലബാറിലെ കത്തോലിക്ക ദേവാലയങ്ങളിൽ നിന്നും 20 ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെ സമ്മാനങ്ങൾ നൽകും. നാലുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. സെമിനാരി റെക്ടർ ഡോ. ജേക്കബ് ചാണിക്കുഴി, ജൂബിലി കമ്മിറ്റി കൺവീനർ ഡോ.എബ്രഹാം നെല്ലിക്കൽ എന്നിവർ പ്രസംഗിക്കും. മത്സര പരിപാടികൾക്ക് ജൂബിലി കോർഡിനേറ്റർ ഡോ.ജോർജ് കുഴിപ്പള്ളിൽ, പ്രൊക്യുറേറ്റർ ഡോ. മാത്യു പട്ടമന, വൈസ് റെക്ടർ ഡോ. ജോജോ കുറ്റിക്കാടൻ, ബ്രദർമാരായ സ്റ്റീഫൻ ജോസഫ് , അരുൺ പൂക്കുളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |