
കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളിലും മറ്റ് രംഗങ്ങളിലും കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. ക്ഷേത്ര പ്രസിഡന്റായും പുനപ്രതിഷ്ഠ ചെയർമാനായും പ്രവർത്തിച്ച പി കുഞ്ഞാമൻ പൊയ്യക്കര, മുൻ കൂട്ടായികാരായ അച്യുതൻ കൊളവയൽ, കെ.കുഞ്ഞിക്കണ്ണൻ, രാജ്യസേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.ധനുഷ്‌രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്‌പെക്ടർ പി. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ജനാർദ്ദനൻ കുന്നരുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ഗ് പൊലീസ് ഇൻസ്‌പെക്ടർ പി.അജിത് കുമാറിനെയും ചടങ്ങിൽ ആദരിച്ചു ആഘോഷ കമ്മിറ്റി പ്രസിഡന്റ് ദാമോദരൻ മീത്തൽ, മാതൃസമിതി സെക്രട്ടറി കാവ്യ വിനോദ് എന്നിവർ സംസാരിച്ചു. ക്ഷേത്രം ഭരണസമിതി സെക്രട്ടറി ടി.കെ.ദിനേശൻ സ്വാഗതവും ഖജാൻജി രാജേഷ് മീത്തൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |