SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

പൊട്ടിപൊളിഞ്ഞ് കാക്കടവ് ബെഡൂർ -കമ്പല്ലൂർ റോഡ് 

road-

ഭീമനടി :വെസ്റ്റ്എളേരി ,ഈസ്റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ തമ്മിൽ ബദ്ധിപ്പിക്കുന്ന കാക്കടവ്- ബെഡൂർ -കമ്പല്ലൂർ റോഡ് ടാർ പൊട്ടിപൊളിഞ്ഞ നിലയിൽ. സർവ്വീസ് ബസുകളും നിരവധി സ്ക്കൂൾ ബസുകളുമുൾപ്പെടെ നിരന്തരം വാഹനങ്ങൾ ഓടുന്ന ഈ റോഡ് ഏഴു വർഷങ്ങൾക്കപ്പുറമാണ് ടാർ ചെയ്തത് . ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും ജില്ലാ ആശുപത്രിയിലേയ്ക്കും താലൂക്ക് ,വില്ലേജ് ,പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കും ഇവിടുത്തുകാർക്ക് എത്താനുള്ള ഏകവഴിയും ഇതു തന്നെയാണ്. ഈസ്റ്റ് എളേരി ,വെസ്റ്റ്എളേരി, പാടിച്ചാൽ ,ചെറുപുഴ പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകൾക്ക് ഉപകരിക്കുന്ന അഞ്ചരകിലോമീറ്റർ റോഡ് അരനൂറ്റാണ്ടു മുമ്പ് നിർമ്മിച്ചതാണ്. തകർന്ന റോഡ് മെക്കാഡം ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.രാജഗോപാലൻ എം.എൽ.എ മുഖേന പൊതുമരാമത്ത് വകുപ്പ്മന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL