SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.09 PM IST

'പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഗോപികയുടെ  രക്തസാമ്പിളെടുത്തു, മുകളിൽ നിന്ന് വിളിച്ചുപറഞ്ഞിട്ടെന്ന് സിഐ'; സംശയമുണ്ടെന്ന് കുടുംബം

READ ENGLISH VERSION
gopika
ഗോപിക, പിതാവ് എം ആർ പ്രദീപ്കുമാർ

പാലക്കാട്: നെടുമ്പാശേരിയിലെ മിനി കൂപ്പർ അപകടത്തിൽ മരിച്ച ഗോപികയുടെ രക്തസാമ്പിളുകൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശേഖരിച്ചതായി കുടുംബം. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗോപികയുടെ പിതാവ് എം ആർ പ്രദീപ്കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയ ശേഷം തുന്നൽ അഴിച്ച് രക്തസാമ്പിളെടുത്തെന്നും അത് എന്തിനാണെന്ന് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി. മുകളിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്നാണ് സിഐ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

'ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത് അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. മറ്റ് കുട്ടികളുടേത് കളമശേരിയിലും. പറഞ്ഞ സമയം കഴിഞ്ഞ് ഒരു മണിക്കൂർ വൈകിയാണ് മൃതദേഹം വിട്ടുകിട്ടിയത്. ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. എന്തിനാണ് രക്തസാമ്പിൾ എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് ഗുണകരമാകുന്ന കാര്യത്തിനാണെന്ന് സിഐ പറഞ്ഞു. കാറിൽനിന്നും ലഭിച്ച രക്ത സാമ്പിൾ ഗോപികയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്യാനാണെന്ന് സിഐ പറഞ്ഞു. തെളിഞ്ഞാൽ ഇടിച്ച വാഹനം ഇതാണെന്ന് തെളിയിക്കാൻ എളുപ്പമാകുമെന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോൾ ആ കാര്യത്തിൽ ഞങ്ങൾക്ക് സംശയമുണ്ട്. ആരാണ് മുകളിൽ നിന്ന് വിളിച്ചു പറഞ്ഞത്'- പിതാവ് വ്യക്തമാക്കി.

അതേസമയം, അപകടത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. മനുഷ്യ ജീവന് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടാണ് സുഹൈൽ വാഹനമോടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. സുഹൈലാണ് കേസിലെ ഒന്നാം പ്രതി. ആകെ നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. സുഹൈൽ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ രണ്ടുമുതൽ നാലുവരെ പ്രതികൾ ശ്രമിച്ചില്ലെന്നുമാത്രമല്ല കൂടുതൽ വേഗത്തിൽ വാഹനമോടിക്കാൻ ഇവർ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary

The family of Gopika, who died in the Mini Cooper accident in Nedumbassery, has raised suspicions over the collection of her blood samples after the post-mortem examination. Speaking at a press conference, her father, M. R. Pradeep Kumar, said the stitches were reopened to collect the samples and questioned why the procedure was carried out.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY MINI COOPER ACCIDENT, GOPIKA DEATH CASE, GOPIKA BLOOD SAMPLE, SUHAIL REMAND REPORT, KERALA ROAD ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA