
തളിപ്പറമ്പ: തളിപ്പറമ്പ് ടൗണിൽ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനതൊഴിലാളികളെ എക് സൈസ് സംഘം പിടികൂടി. പത്ത് ഗ്രാം ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി രത്തൻ മാണ്ടലിനെ റേഞ്ച് ഇൻസ്പെക്ടർ എബി തോമസും സംഘവും അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ ടൗണിൽ വച്ച് ഇതെ അളവിൽ ഉണക്ക കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിയായ പ്രദീപ് മൊണ്ടലിനെ (26) റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും പിടികൂടി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), കെ.വി. നികേഷ്, സിവിൽ എക്സൈസ് ഓഫീസർ എം.വി.ശ്യാംരാജ്, പി.പി.റെനിൽ കൃഷ്ണൻ, എം.വി.സുനിത, ഡ്രൈവർ എം.പ്രകാശൻ എന്നിവരും പ്രതികളെ പിടികൂടിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |