
തളിപ്പറമ്പ്:ടാർജറ്റ് സംവിധാനം നിർത്ത ലാക്കുക, മതിയായ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) താലൂക്ക് ഡിപ്പോ ഓഫീസിന് മുന്നിൽ കൂട്ടധർണ്ണ നടത്തി. സി പി.ഐ മണ്ഡലം സെക്രട്ടറി പി.കെ മുജീബ്‌റഹ്‌മാൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് താവം ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി നാരായണൻ, പി.പി.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. ലക്ഷ്‌മണൻ സ്വാഗതം പറ ഞ്ഞു. അജിതമ്മ, ഷിജു, രജീഷ്, സുജാത, ഗീത കോൾമൊട്ട, രാജീവൻ ബക്കളം, സുമിത്ര തളിപ്പറമ്പ് എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |