SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

മാങ്ങോട്ടുകാവിൽ ഇന്ന് പൊങ്കാല സമർപ്പണം

ponakala

മാഹി: ന്യൂമാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവിൽ ഇന്ന് പൊങ്കാല സമർപ്പണം നടക്കും. മാങ്ങോട്ടുകാവിലമ്മയുടെ പ്രീതിക്കായി നൂറുകണക്കിന് വനിതകൾ പൊങ്കാല സമർപ്പിക്കാൻ എത്തും. വിപുലമായ സൗകര്യങ്ങളാണ് കാവിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ പത്തിന് ക്ഷേത്ര മേൽശാന്തി മുരളീധരൻ നമ്പൂതിരി പണ്ടാര അടുപ്പിൽ അഗ്നി കൊളുത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. പൊങ്കാല സമർപ്പണദിനത്തിൽ പതിവ് പൂജകൾക്ക് പുറമെ ഉച്ചയ്ക്ക് പ്രസാദ ഊട്ട്,​ അത്താഴപൂജ,​ഭജന എന്നിവയുമുണ്ടാകും. മാങ്ങോട്ടുകാവിൽ പുതുതായി നിർമ്മിക്കുന്ന ശിവക്ഷേത്രത്തിന്റെ ഉത്തരക്കെട്ട് കയറ്റൽ ചടങ്ങ് പന്ത്രണ്ടിനും ഒന്നിനും ഇടയിലെ ശുഭമുഹൂർത്തത്തിൽ ശബരിമല മുൻമേൽ ശാന്തി ജയരാമൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ നടക്കും. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL