SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

തോപ്പിൽ ഭാസി ജന്മശതാബ്ദി ആഘോഷം

bhasi

പയ്യന്നൂർ:തോപ്പിൽ ഭാസിജന്മ ശതാബ്ദിയുടെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം മേഖലാകമ്മിറ്റി ഗാന്ധി പാർക്കിൽ പ്രഭാഷണവും നാടകാവതരണവും സംഘടിപ്പിച്ചു. നിരൂപകൻ ഇ.പി.രാജഗോപാലൻ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനചലച്ചിത്ര ജൂറി പുരസ്കാരത്തിന് അർഹനായ കെ.സി കൃഷ്ണനെ , കേരള ഫോക്‌ലോർ അക്കാഡമി സെക്രട്ടറി എ.വി.അജയകുമാർ ആദരിച്ചു. കെ.വി.പ്രശാന്ത് കുമാർ,ഉണ്ണി കാനായി പ്രസംഗിച്ചു.പി. ഭാസ്ക്കരൻ സ്വാഗതവും ബോബി സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ആപ്ത പയ്യന്നൂരിന്റെ "വെള്ളച്ചി "നാടകം അരങ്ങേറി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പൊള്ളുന്ന ജീവിത യാഥാർഥ്യത്തെ വരച്ചു കാട്ടിയ നാടകത്തിലെ വെള്ളച്ചി, ഭൈരവൻ എന്നീ കഥാപാത്രങ്ങളെ ദമ്പതികളായ പി.ഉമാദേവിയും പി.യു.ബാബുവും രംഗത്ത് അവതരിപ്പിച്ചു.അനിൽ നടക്കാവിന്റെ രചനയ്ക്ക് സുധീർ ബാബുട്ടനാണ് രംഗഭാഷ്യമൊരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL